Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാൻ വിസ നൽകി, ശിഹാബ് ചോറ്റൂരിന്റെ കാൽനട ഹജ് യാത്ര നാളെ പുനരാരംഭിക്കും

ന്യൂദൽഹി- കാൽനടയായി ഹജിന് പുറപ്പെട്ട് ഇന്ത്യൻ അതിർത്തിയിൽ കഴിയുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ നാളെ യാത്ര പുനരാരംഭിക്കും. പാക്കിസ്ഥാൻ വിസ നൽകിയതോടെയാണ് യാത്ര വീണ്ടും ആരംഭിക്കുന്നതെന്ന് ശിഹാബ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്. തന്നെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ലന്നും ശിഹാബ് പറഞ്ഞു. 
കാൽനടയായി ഹജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാർത്ഥന വേണം. ഇന്ത്യയിലും പാക്കിസ്താനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ല. പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാൻസിറ്റ് വിസയാണ് ആവശ്യമുള്ളത്. പാക്കിസ്ഥാൻ സന്ദർശിക്കാനാണെങ്കിൽ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകൾക്കുള്ളിൽ ലഭിക്കും. എന്നാൽ പാക്കിസ്ഥാനിലൂടെ ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാൻ വൈകുന്നതെന്നും ശിഹാബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Tags

Latest News