ജയ്പൂര്‍- മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ ഛരണ്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ എംഎല്‍എ ആയിരുന്നു അദ്ദേഹം. അര്‍ജുന്‍ ഛരണ്‍ ദാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ആള്‍ക്കും ഗുരുതരമായി പരിക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഇയാളെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി സദര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് മനസ് രഞ്ജന്‍ ചക്ര പറഞ്ഞു. അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയില്‍ അര്‍ജുന്‍ ചരണ്‍ ദാസ് ചേര്‍ന്നത്. പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദാസ് ജയ്പൂരില്‍ നിന്ന് ഭുവനേശ്വറിലേയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ബിആര്‍എസ് ഒഡീഷ സ്ഥാപക അംഗം അക്ഷയ കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.അര്‍ജുന്‍ ചരണ്‍ ദാസിന്റെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. മുന്‍ ജയ്പൂര്‍ എംപി അനാദി ദാസിന്റെ മകനാണ് മരിച്ച അര്‍ജുന്‍ ചരണ്‍ ദാസ്. 1995 മുതല്‍ 2000 വരെ ബിഞ്ജര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്നു അദ്ദേഹം.