തിരുവനന്തപുരം - വിവാഹ ചടങ്ങിൽ പങ്കെടുത്തുള്ള മടക്കത്തിനിടെ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ചു. മൂന്നംഗ കുടുംബത്തിലെ അമ്മയെയും മകളെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ എം.സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്.
ഡ്രൈവറെ കൂടാതെ കാറിലുണ്ടായിരുന്ന തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശികളായ അനു (41), സാമന്ത (15) എന്നിവരെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും എതിർ ദിശയിൽ പാലായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് ഫയർഫോഴ്‌സും കിളിമാനൂർ പോലീസും ചേർന്നാണ് പുറത്തെടുത്തത്.
പരുക്കേറ്റവരെ ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. കാറിലുണ്ടായിരുന്നവർ പാലായിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം പരുത്തിപ്പാറയിലെ വീട്ടിലേയ്ക്ക് മടങ്ങിവരുകയായിരുന്നുവെന്നാണ് വിവരം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യു.പിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം
ന്യൂദൽഹി - ഉത്തർപ്രദേശിലും ഹരിയാനയിലും മണിപ്പൂരിലും ഭൂചലനം. ഇന്നലെ രാത്രിയാണ് യു.പിയിലും ഹരിയാനയിലും ഭൂചലനമുണ്ടായതെങ്കിൽ മണിപ്പൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹരിയാനയിലും പടിഞ്ഞാറൻ യു.പിയിലുമുണ്ടായ ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ മണിപ്പൂരിലേത് റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി.
പടിഞ്ഞാറൻ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും രാത്രി 9.31ഓടെയാണ് ഷുഗർബെൽറ്റ് എന്ന പ്രദേശത്ത് ഭൂചലനമുണ്ടായതെന്നും നാഷണൽസെന്റർ ഫോർ സീസ്‌മോളജി (എൻ.സി.എസ്) അറിയിച്ചു. അഞ്ചു കിലോമീറ്ററോളം വ്യാപ്തിയിലാണ് ഭൂചലനമുണ്ടായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ ശനിയാഴ്ച രാവിലെ 6:14-നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അധികൃതർ പറഞ്ഞു. ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.