ലഖ്നൗ- മൂന്നു സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. ഉത്തര്‍പ്രദേശ്, ഹരിയാന, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച രാത്രിയും ഇന്നുമായി ഭൂകമ്പമുണ്ടായത്. പടിഞ്ഞാറന്‍ യു.പിയിലും ഹരിയാനയിലും വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരില്‍ ഇന്ന് രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ നാല് തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. പടിഞ്ഞാറന്‍ യു.പിയിലെ ഷാംലിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച രാത്രി 9.31 നുണ്ടായ ഭൂചലനത്തില്‍ ആളപായമോ കടുത്ത നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.