കാന്‍സര്‍ ദിനത്തില്‍ അച്ഛനെ അനുസ്മരിച്ച് നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടന്‍ പൃഥ്വിരാജിന്റെ പത്‌നിയായ സുപ്രിയ അച്ഛനെക്കുറിച്ച് കുറിച്ചിരിക്കുന്നത്.
ലോക കാന്‍സര്‍ ദിനമാണിന്ന്. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും തന്റെയുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ ഈ ഭയാനക രോഗത്താല്‍ തകര്‍ന്നടിഞ്ഞു എന്നും സുപ്രിയ കുറിച്ചു. വരുംവര്‍ഷങ്ങളില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ മുന്നേറ്റത്തിന് പ്രതീക്ഷിക്കുന്നുവെന്നും തന്നെപ്പോലെ പ്രിയ്യപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നു എന്നും സുപ്രിയ കുറിച്ചു. രോഗത്തെ അതിജീവിച്ചവര്‍ കൂടുതല്‍ കരുത്തരാവട്ടെ എന്നും പറഞ്ഞാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.