കാസര്‍ഗോഡ് : പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ സി.പി.എം നേതാവിനെതിരെ നടപടി. പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് രാഘവന്‍ അശ്ലീല സന്ദേശം അയച്ചത്. ഉദുമ ഏരിയാ കമ്മിറ്റിയാണ് രാഘവനെതിരെ നടപടിയെടുത്തത്.
ഒരു വനിതാ നേതാവിന് അയച്ച സന്ദേശം അബദ്ധത്തില്‍ പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പിലെത്തുകയായിരുന്നു. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍ കേസുമായി ബന്ധപ്പെട്ട കാര്യത്തിന് കൊച്ചിയിലേക്ക് പോകുന്നതിനിടയിലാണ് അശ്ലീല സന്ദേശം അയച്ചത്. തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണിതെന്നും തെറ്റി പാര്‍ട്ടി ഗ്രൂപ്പില്‍ വരികയാണുണ്ടായതെന്നുമാണ് രാഘവന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നത്. ഇത് തെറ്റാണെന്ന് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയിരുന്നു. വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവം പുറത്തുവന്നതോടെ ഏരിയാ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
കര്‍ശനമായ നടപടി രാഘവനെതിരേ വേണമെന്നാണ് ജില്ലാനേതൃത്വം ഏരിയാ കമ്മറ്റിയില്‍ ഉന്നയിച്ച പ്രധാന കാര്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് എല്ലാ സ്ഥാനങ്ങളില്‍നിന്നും രാഘവനെ പുറത്താക്കാനും യോഗത്തില്‍ തീരുമാനമായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)