Sorry, you need to enable JavaScript to visit this website.

മന്ത്രിയുമായി ഉടക്കി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനോട് സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ സ്ഥാനമൊഴിയും. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാജിക്കാര്യം പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മേഴ്‌സിക്കുട്ടന്‍ പ്രതികരിച്ചു.

കായിക മന്ത്രി വി അബ്ദുറഹിമാനും മേഴ്‌സിക്കുട്ടനും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ അടുത്തിടെ വാര്‍ത്തയായിരുന്നു. കായിക താരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ എന്തു ചെയ്യുകയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സിക്കുട്ടന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന.
പ്രസിഡന്റ് പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് മേഴ്‌സിക്കുട്ടനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 2019ല്‍ ടിപി ദാസന്റെ പിന്‍ഗാമിയായാണ് മേഴ്‌സിക്കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദവിയില്‍ എത്തിയത്.

 

Latest News