മുംബൈ - ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (36 പന്തില്‍ 47) യൂസുഫ് പഠാനുമാണ് (25 പന്തില്‍ 45 നോട്ടൗട്ട്) പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ദീപക് ചാഹറും (4-0-25-0) ലുന്‍ഗി എന്‍ഗിഡിയും (4-1-26-1) ചെന്നൈയുടെ ബൗളിംഗ് നയിച്ചു.