ഭോപാല്‍-ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. കുഞ്ഞിന്റെ വയറ്റില്‍ 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളലേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
15 ദിവസത്തോളം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെന്നാണ് വിവരം. സംസ്‌കാരം നടത്തിയ മൃതദേഹം വീണ്ടും പുറത്തെടുത്ത് പൊസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് സംഭവം. ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ഇവിടെ ന്യുമോണിയയ്ക്ക് ഇരുമ്പുദണ്ഡു കൊണ്ട് പൊള്ളിക്കുന്നതു പോലുള്ള ചികിത്സാ രീതികള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.