തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഏതറ്റവും വരെ പോകുന്നവരാണ് നേതാക്കള്‍. അത്തരത്തിലൊന്നായിരുന്ന ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുമെന്നത്. മഹാരാഷ്ട്രയിലെ ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള സംഭവം നടന്നത്. മെയ് 25ന്റെ റാലിയില്‍ വിരാട് കോഹ്‌ലി മുഖ്യാതിഥിയായി എത്തും എന്നായിരുന്നു ആളെക്കൂട്ടാനുള്ള പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയായ വിത്തന്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്‌ലിയുടെ ചിത്രവും ഫഌ്‌സില്‍ അടിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച യാതൊരു വിവരവും കോഹ്‌ലിക്ക് അറിയില്ലെന്നതാണ് യാഥാര്‍ഥ്യം.കോഹ്‌ലിയെ കാത്തിരുന്ന ആരാധകര്‍ക്ക് കോഹ്‌ലി പോലും ഞെട്ടിപ്പോകുന്ന ഡ്യൂപ്പിനെയാണ് നേതാക്കള്‍ പ്രചരണത്തിനിറക്കിയത്. കോഹ്‌ലിയുടെ ഡ്യൂപ്പിനെ കണ്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് കോഹ്‌ലിയുടെ ഡ്യൂപ്പ് ഇപ്പോള്‍. ഡ്യൂപ്പിന്റെ ഫോട്ടോയ്ക്ക് കമന്റുകളിട്ട് സ്ഥാനാര്‍ഥിയെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.