ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യ റായി മത്സരിച്ചേക്കും. ബീഹാറിലെ ചാപ്ര മണ്ഡലത്തില്‍ നിന്നാവും ഐശ്വര്യ മത്സരിക്കുകയെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലാലു കുടുംബത്തില്‍ നിന്നും ലഭ്യമായിട്ടില്ല. ഐശ്വര്യയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹമാണെന്ന് ആര്‍.ജെ.ഡി നേതാവ് രാഹുല്‍ തിവാരി പറഞ്ഞു. ഇത് സംബന്ധിച്ച് അവസാന തീരുമാനം എടുക്കേണ്ടത് ലാലു പ്രസാദിന്റെ കുടുംബമാണ്.