മലപ്പുറം-മലപ്പുറം നഗരസഭയില്‍ കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ ഭര്‍ത്താവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ഇക്കാര്യം അന്വേഷിക്കാനെത്തിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും ദേഹോപദ്രവം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ ഡ്രൈവര്‍ പി.ടി. മുകേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്് ചെയ്തു.
ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയില്‍ നഗരസഭയുടെ സല്‍പ്പേരിന് പൊതുജനങ്ങള്‍ക്കിടയില്‍ കളങ്കം വരുത്തുന്ന
നടപടികളായതിനാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷന്‍ 15(6), 2011 ലെ കേരള മുനിസിപ്പാലിറ്റി (ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം) ചട്ടം 8(1) പ്രകാരവും നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ നിഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിച്ച് ചെയര്‍മാന്‍ മുജീബ് കാടേരിയാണ് നഗരസഭാ ഡ്രൈവര്‍ പി.ടി. മുകേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)