ന്യൂദല്‍ഹി- രാജ്യത്തെ വ്യവസായ ഭീമനായ ഗൗതം അദാനിയുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടിയിലേയ്ക്ക് അടുക്കുന്നു. നാള്‍ക്ക് നാള്‍ കഴിയുംതോറും ഇത് വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം എഫ്.പി.ഒ പിന്‍വലിച്ചതോടെ കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തി. ഭീമമായ നഷ്ടം നേരിട്ടതോടെ ഫോബ്‌സിന്റെ ലോക ധനികരുടെ പട്ടികയില്‍ ആദ്യ 20 ല്‍ നിന്ന് അദാനി പുറത്തായി . അദാനിക്ക് വായ്പ നല്‍കിയ ബാങ്കുകളോട് കണക്കുകളുടെ റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഇന്നലെ ആവിശപെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപം സംബന്ധിച്ച് എല്‍.ഐ.സി, എസ്.ബി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രം ഇന്ന് വ്യക്തമാക്കി. അദാനിക്കുണ്ടായ തകര്‍ച്ചക്ക് ശേഷം ഇതാദ്യമായാണ് കേന്ദ്രം വിഷയത്തില്‍ പ്രതികരണവുമായെത്തുന്നത്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ് ഏതെങ്കിലും ഒരു കമ്പനിയെ ആശ്രയിച്ചല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്‍ അഭിപ്രായപ്പെട്ടു. അതേസമയം അദാനിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുന്നതുവരെ സമരം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ടാം ദിനവും സഭ സ്തംഭിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)