മലപ്പുറം- മൂവായിരം കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ച സംസ്ഥാന ബജറ്റ് കേരളം കണ്ട ഏറ്റവും വലിയ കൊള്ള ബജറ്റാണന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് പറഞ്ഞു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് അവരുടെ ദുരിതഭാരം ഇരട്ടിയാക്കുന്ന നടപടിയാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ധിപ്പിച്ചത്.
അത് അടിയന്തരമായി പിന്‍വലിച്ചില്ലങ്കില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ബജറ്റ് കോപ്പി കത്തിച്ചു.
കെ.പി നൗഷാദ് അലി, വി.എസ്.എന്‍ നമ്പൂതിരി, പി.സി വേലായുധന്‍ കുട്ടി, എ. കെ അബ്ദുറഹിമാന്‍, പി ഷഹാര്‍ബാന്‍, എം.കെ മുഹ്‌സിന്‍, സത്യന്‍ പൂക്കോട്ടൂര്‍, അനീഷ്അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.