കോട്ടയം - അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച കുമരകത്തെ റിസോര്‍ട്ടിനെതിരെ നടപടിയെടുത്തു.കുമരകത്ത് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോര്‍ട്ടിനെതിരെ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള രഹസ്യന്വേഷണ വിഭാഗം റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ചതായി കണ്ടെത്തിയത്.
വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിദേശ പൗരന്മാരെ താമസിപ്പിക്കുമ്പോള്‍, അത്തരം സ്ഥാപനങ്ങള്‍ കൃത്യമായും 24 മണിക്കൂറിനകം ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് എന്ന സൈറ്റില്‍ കയറി സി ഫോം, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്. ഇത്തരം നടപടികള്‍ ചെയ്യാതെ വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)