തിരുവനന്തപുരം : ബജറ്റിലെ നികുതി വര്‍ദ്ധനിവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. ബജറ്റ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജനങ്ങളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാജിവെയ്ക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വാഹനങ്ങള്‍ അടക്കം തടഞ്ഞുകാണ്ടാണ് പ്രതിഷേധം. പോലീസ് രണ്ടു മാര്‍ച്ചുകള്‍ക്കെതിരെയും ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)