കേരള ബജറ്റില്‍ പ്രവാസികള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍.വായിച്ചപ്പോള്‍ അറിയാതെ ചിരി വന്നു. പണ്ടൊരു 6,000 രൂപയുടെ കാര്യം വായിച്ചിരുന്നു.
പ്രവാസികള്‍ കേരളത്തിന്റെ നെട്ടെല്ലാണെന്ന പ്രസ്താവന പുട്ടില്‍ തേങ്ങ ഇടും പോലെ എല്ലാ നേതാക്കളില്‍ നിന്നും കേള്‍ക്കും, കോവിഡ് വന്നപ്പോള്‍ ആ നട്ടെല്ലിന്ന് വേദന അനുഭവിച്ചവരാണ് പ്രവാസികള്‍.
ഗള്‍ഫിലെ സാംസ്‌കാരിക സംഘടനകള്‍ ടിക്കറ്റ് നല്‍കി കഷ്ടപ്പെടുന്ന പ്രവാസികളെ നാട്ടിലേക്ക് പറഞ്ഞയക്കാമല്ലോ എന്ന് പറഞ്ഞ മന്ത്രിയുടെ നാടാണ് നമ്മുടെ കൊച്ചു കേരളം.
ഞങ്ങള്‍ പ്രവാസികള്‍ എല്ലാം വായിക്കാനും വാഗ്ദാനങ്ങള്‍ കേള്‍ക്കാനും മിടുക്കരാണ്. ഏത് സര്‍ക്കാര്‍ വന്നാലും തഥൈവ. 1978 മുതല്‍ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും കേള്‍ക്കാന്‍ തുടങ്ങിയ ഒരു പാവം പ്രവാസി.
നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)