തിരുവനന്തപുരം : സാധാരണക്കാരുടെ നട്ടൊല്ലൊയുന്ന രീതിയിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ കൊണ്ടു വന്നത്. ഡീസലിനും പ്രട്രോളിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് വകവെയ്ക്കും. ഇതിനു പുറനെ ഭൂനികുതിയും കെട്ടിട നികുതിയും വര്‍ധിപ്പിച്ചതും വലിയ തിരിച്ചടിയാണ്. ഇരുചക്ര വാഹനങ്ങളുടെയടക്കം രജിസ്ട്രേഷന് ഫീസിലുമെല്ലാം വര്‍ധനവുണ്ട്. വൈദ്യുതിയുടെ നികുതി നിരക്കും വര്‍ധിച്ചു. മദ്യത്തിനും വില വര്‍ധിക്കും. ബജറ്റിനെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ക്കാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ബജറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി
പെട്രോള്‍, ഡീസല്‍ വില വര്‍ധനയിലൂടെ ട്രാന്‍സ്പോര്‍ട്ട് മേഖല പ്രതിസന്ധിയിലാകുകയും അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാത്തിനും വില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി മറികടക്കുന്നതിനായി ബജററില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദ്ദേശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തസ. ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു.നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു .ജനങ്ങളുടെ മുകളില്‍ അധിക ഭാരം ചുമത്തുന്നു..ഇതാണോ ഇടത് ബദല്‍?കൊള്ള അടിക്കുന്ന ബജറ്റാണിത്. .കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.