Sorry, you need to enable JavaScript to visit this website.

ബജറ്റ് അവതരണം അവസാനിച്ചു : പെട്രോളിനും ഡീസലിനും വില കൂടും, കെട്ടിട നികുതിയും വാഹന നികുതിയും ഭൂനികുതിയും കൂടും

* ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങി

* ആഭ്യന്തര ഉത്പാദനത്തില്‍ മികച്ച വളര്‍ച്ചയെന്ന് ധനമന്ത്രി

* വിലക്കയറ്റം തടയാന്‍ 2000 കോടി

*കേന്ദ്ര നയങ്ങള്‍ക്ക്  സംസ്ഥാന ധനമന്ത്രിയുടെ വിമര്‍ശനം. വരും വര്‍ഷം ധനഞെരുക്കം കൂടും

കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രി

* വിജ്ഞാന സമൂഹം ലക്ഷ്യമാക്കി പ്രത്യേക ആര്‍ ആന്റ് ഡി ബജറ്റ്‌

* റബർ കർഷകരെ സഹായിക്കാൻ റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടി രൂപയാക്കി വർധിപ്പിച്ചു.

*ഈ വര്‍ഷം മെയ്ക്ക് ഇന്‍ കേരളയ്ക്ക് 100 കോടി നീക്കിവെയ്ക്കും
* കണ്ണൂര്‍ ഐ.ടി പാര്‍ക്ക് ഈ വര്‍ഷം തുടങ്ങും.
* വ്യാവസായിക ഇടനാഴി സ്ഥാപിക്കും. ഇതിനായി 1000 കോടി നീക്കിവെയ്ക്കും

* വെസ്റ്റ് കോസ്റ്റ് കനാല്‍ ഇടനാഴിയ്ക്ക് കിഫ്ബിവഴി 300 കോടി

*സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ ആക്കുമെന്ന് ധനമന്ത്രി

*കൂടുതല്‍ നേഴ്‌സിംഗ് കോളേജുകള്‍ക്കായി ഈ വര്‍ഷം 20 കോടി നീക്കിവെയക്കും
 

*പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കുറഞ്ഞ നിരക്കില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍  ചെയ്യുന്നതിന് കോര്‍പ്പസ് ഫണ്ടായി 15 കോടി നീക്കി വെയ്ക്കും

* കേരളത്തിലെ സർവകലാശാലകളും അന്താരാഷ്ട്ര സർവകലാശാലകളും തമ്മിലുള്ള സ്റ്റുഡന്റ് എസ്‌ചേഞ്ച് പദ്ധതിക്കായി 10 കോടി അനുവദിച്ചു.

* സംസ്ഥാനത്തെ എല്ലാ ആളുകളെയും കാഴ്ച പരിശോധനയക്ക് വിധേയമാക്കും. ഇതിനായി 50 കോടി നീക്കിവെച്ചു

* നാളികേര താങ്ങു വില 32 രൂപയില്‍ നിന്ന് 34 രൂപയാക്കി

* കൃഷി വികസനത്തിന് 971 കോടി
 * മത്സ്യബന്ധനത്തിന് 321 കോടി
* എയര്‍ സ്ട്രിപ്പിന് 20 കോടി രൂപ
* നഗരവത്ക്കരണത്തിന് 300 കോടി

* ഇടുക്കി, കാസര്‍ഗോഡ് വയനാട് ജില്ലകളുടെ വികസനത്തിന് 75 കോടി രൂപ വീതം വകയിരുത്തി

*തീരദേശ വികസനത്തിന് 115 കോടി

*കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 260 കോടി

* അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി നീക്കിവെച്ചു


* വന്യജീവി ആക്രമണം തടയാന്‍ 50 കോടി വകയിരുത്തി

* ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിക്ക് 1436 കോടി വകയിരുത്തി

*വിവര സാങ്കേതിക വിദ്യ പ്രോല്‍സാഹിപ്പിക്കുന്നതിന് 589 കോടി
* റോഡ് ഗതാഗത വികസനത്തിന് 184.07കോടി
* കെ. എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഇനങ്ങളിലായി പണം നീക്കി വെച്ചു.

*ഗതാഗത മേഖലയ്ക്ക് ആകെ 2080 കോടി വകയിരുത്തി
* കെ.ഫോണിന് 100 കോടി രൂപ
* കെ.എസ്.ആര്‍.ടി.സിക്ക് 131 കോടി വകയിരുത്തി
* സംസ്ഥാന പാത വവികസനം 75 കോടി വകയിരുത്തി.

*കോവിഡ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് 5 കോടി വകയിരുത്തി
* തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി നീക്കിവെച്ചു
* സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും

*കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 574.5 കോടി രൂപ നീക്കിവെച്ചു, ഇത് മുന്‍വര്‍ഷത്തേക്കാള്‍ 74.5 കോടി അധികമാണ്

*സ്‌കൂളിലെ ഉച്ഛഭക്ഷണത്തിന് 344 കോടി നീക്കിവെച്ചു
*ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 816 കോടി
*സര്‍ക്കാര്‍ കോളേജുകള്‍ക്ക് 98 കോടി നീക്കിവെച്ചു

*ആരോഗ്യമേഖലയ്ക്ക് ആകെ 2828 കോടി അനുവദിച്ചു

* ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 30 കോടി വകയിരുത്തി
* ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി 6.5 കോടി രൂപ


* പ്രവാസിക്കായി വിവിധ പദ്ധതികള്‍. പുനരധിവാസത്തിനായി 50 കോടി വകയിരുത്തി. തിരിച്ചെത്തിയവര്‍ക്ക് തൊഴില്‍ നല്‍കാന്‍ 5 കോടി


* തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക വഴി 100 തൊഴില്‍ ദിനങ്ങള്‍

* പോലീസ് പരിഷ്‌കരണത്തിന് 152 കോടി നീക്കിവെച്ചു

* റീബില്‍ഡ് കേരളയ്ക്ക് 904 വകയിരുത്തി

* കെട്ടിട നികുതി കൂടും, ഇതിലൂടെ 1000 കോടി സമാഹരിക്കും. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കും.

* തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി വകയിരുത്തി, ഊര്‍ജ്ജ മേഖലയ്ക്ക് ആകെ 1158 കോടി നീക്കിവെക്കും

 

* പെട്രോള്‍, ഡീസല്‍ വില കൂടും, രണ്ട് രൂപ സെസ് എര്‍പ്പെടുത്തി. മദ്യത്തിന് വില കൂടും, ഭൂമിയുടെയും കെട്ടിടങ്ങളുടെയും നികുതി കൂടും, വാഹന നികുതി കൂടും, വൈദ്യുതി നികുതി നിരക്ക്  കൂടും
 

 

ബജറ്റ് അവതരണം അവസാനിച്ചു
 

 

 

 

Latest News