തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റ് അവതരണം രാവിലെ 9 ന് തുടങ്ങും. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് അവതരണമായിരിക്കും നടക്കുക. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-13 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികള്‍ വളര്‍ച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്.
സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തി വരുമാന വര്‍ധനവിനായി ബജറ്റില്‍ നികുതികള്‍ വാര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ചെലവു ചുരുക്കാനും വരുമാന വര്‍ദ്ധനക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന. ഭൂനികുതിയും ന്യായവിലയും കൂടും , ഭൂവിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിര്‍ദ്ദേശത്തിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ചെലവേറും , പിഴകള്‍ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കും.
ഡാമുകളില്‍ നിന്നുള്ള മണല്‍ വാരലും കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്. സില്‍വര്‍ ലൈനും കെ ഫോണും അടക്കം ഫ്ലാഗ് ഷിപ്പ് പദ്ധതികള്‍ എങ്ങുമില്ലാത്ത നില്‍ക്കുന്ന അവസ്ഥയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)