റിയാദ്-അസുഖത്തെ തുടര്‍ന്ന് കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ച റിയാദ് പ്രിന്‍സസ്സ്അ നൂറാ യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ത്ഥിനി ആമിന ജുമാന (21) യുടെ മൃതദേഹം റിയാദില്‍ ഖബറടക്കി.
കേളി മലാസ് യൂണിറ്റ് ജോയിന്റ് ട്രഷറര്‍ അനസ് പ്ലാക്കലിന്റെ മകളാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.
പിതാവ് തൃശൂര്‍ മാള സ്വദേശി അനസ് പ്ലാക്കല്‍ സോണി കമ്പനിയുടെ റിയാദ് ബ്രാഞ്ചില്‍ ജീവനക്കാരനാണ്. നേരത്തെ ജിദ്ദയിലായിരുന്നു.
മൂവാറ്റുപുഴ കാവുങ്കര സ്വദേശിനിയായ മാതാവ് ഷൈനി റിയാദിലെ ആഫ്രിക്കന്‍ എംബസി സ്‌കൂളില്‍ അധ്യാപികയാണ്. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ യാരാ ജുഹാന, റോയ റസാന എന്നിവര്‍ സഹോദരങ്ങളാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)