ശ്രീനഗര്‍- ഇത്തവണത്തെ സിബിഎസ് 12ാം ക്ലാസ് പരീക്ഷയില്‍ ജമ്മു കശ്മീരില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയത് വിഘനവാദി നേതാവ് ശബീര്‍ ഷായുടെ മകള്‍ സമ ശബീര്‍ ഷാ. അത്വജാനിലെ ദല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സമ 97.8 ശതമാനം മാര്‍ക്ക് സ്‌കോര്‍ ചെയ്തു. സമയുടെ പിതാവ് ശബീര്‍ ഷാ ഭീകരര്‍ക്ക് പണമെത്തിച്ചുവെന്ന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷം 2017 മുതല്‍ തിഹാര്‍ ജയിലിലാണ്.
ഒരേസമയം സന്തോഷവും ദുഃഖവുമാണ് ഫലമറിഞ്ഞ തനിക്കുണ്ടായതെന്ന് സമ പ്രതികരിച്ചു. സംസ്ഥാനത്ത് ഒന്നാമതെത്തിയ വാര്‍ത്ത രാജ്യമൊട്ടാകെ അറിഞ്ഞെങ്കിലും ഇപ്പോഴും ജയിലിലുളള തന്റെ പിതാവ് അറിഞ്ഞിട്ടുണ്ടാവില്ലെന്നായിരുന്നു 19കാരിയായ സമയുടെ പ്രതികരണം. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന പിതാവാണ് തന്റെ പ്രചോദനമെന്നും ഡോക്ടറായ ഉമ്മയാണ് കരുത്തെന്നും സമ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു സഹോദരിയും സമക്കുണ്ട്. നിയമം പഠിച്ച് സമൂഹത്തേയും കുടുംബത്തേയും സഹായിക്കാനാണു പദ്ധതിയെന്ന് സമ പയുന്നു.
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സമയെ അഭിനന്ദിച്ചു. പ്രതിസന്ധികളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ മികച്ച ജയം നേടിയ സമ കശ്മീരിലെ യുവജനങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.