മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് കിടന്നുറങ്ങി; പൊട്ടിത്തെറിച്ച് പെണ്‍കുട്ടിക്ക് പരിക്ക്

റഫ്ഹയില്‍ പൊട്ടിത്തെറിച്ച് കത്തിയ മൊബൈല്‍ ഫോണ്‍. വലത്ത്: അപകടത്തില്‍ പരിക്കേറ്റ ബാലികയുടെ കൈ.

റഫ്ഹ - റഫ്ഹയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിമൂന്നുകാരിക്ക് പരിക്കേറ്റു. ചാര്‍ജറില്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് കിടന്നുറങ്ങിയ ബാലികക്കാണ് പരിക്ക്. പുലര്‍ച്ചെ പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് മറ്റു കുടുംബാംഗങ്ങള്‍ ഓടിയെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കത്തുന്നതായി കണ്ടത്. ഉടന്‍ തന്നെ ബാലികയെ പിതാവ് റഫ്ഹ സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News