Sorry, you need to enable JavaScript to visit this website.

മൃഗങ്ങളോടു പോലും കാണിക്കില്ല ഈ ക്രൂരത; തരംഗമായി ഒരു പോസ്റ്റ്

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നവകാശപ്പെടുന്ന ബിഗ്ബാസ്‌കറ്റ് ഡോട് കോം തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് തരംഗമായി. 
തങ്ങാനാവാത്ത ഭാരവും വഹിച്ചെത്തിയ ഒരു ഡെലിവറി ബോയിയുടെ ചിത്രങ്ങള്‍ സഹിതം സൗരഭ് ത്രിവേദിയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. 
ഇന്ത്യയില്‍ 28 നഗരങ്ങളില്‍ വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റാണ് ബിഗ്ബാസ്‌കറ്റ്.
പുറത്ത് 43 ഡിഗ്രി ചൂടുള്ളപ്പോഴാണ് താങ്ങാനാവാത്ത ഭാരം വഹിച്ച് വളഞ്ഞുകൊണ്ടും വിയര്‍ത്തു കുളിച്ചും ഇയാള്‍ തന്റെ താമസസ്ഥലത്ത് എത്തിയതെന്ന് സൗരഭ് വിശദീകരിക്കുന്നു. 


വിതരണം ചെയ്യുന്ന ഓര്‍ഡറുകള്‍ അനുസരിച്ചാണ് തന്റെ വേതനമെന്നായിരുന്നു ചോദിച്ചപ്പോല്‍ ഡെലിവറി ബോയി നല്‍കിയ മറുപടി. 
മൃഗങ്ങളോടു പോലും ഈ ക്രൂരത കാണിക്കുമോ എന്നു ബിഗ്ബാസ്‌കറ്റിനോട്  ചോദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. 
ഡെലിവറി ബോയി ജോലിക്കാരെ പീഡിപ്പിക്കാറില്ലെന്നും പരമാവധി 15 കിലോ മാത്രമാണ് ഒരു ഓര്‍ഡറില്‍ അനുവദിക്കാറുള്ളതെന്നും വിവാദത്തെ തുടര്‍ന്ന് ബിഗ്ബാസ്‌കറ്റ് വിശദീകരിച്ചു.  

Latest News