കോഴിക്കോട് : കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ്ണത്തിന്റെ വില കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കേന്ദ്ര ബജറ്റ് കൂടി വന്നതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ 480 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ റെക്കോര്‍ഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 60 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില ഗ്രാമിന് 5360 രൂപയാണ്.
കഴിഞ്ഞ ജനുവരി ഒന്നിന് ഒരു പവന് സ്വര്‍ണ്ണത്തിന് 40,480 രൂപയായിരുന്നു. ഒറ്റ മാസത്തിനുള്ളില്‍ പവന് 2400 രൂപയാണ് വര്‍ധിച്ചത്. വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണത്തിന് ഡിമാന്റ് ഉണ്ടെങ്കിലും വില വര്‍ധിച്ചതിനാല്‍ വില്‍പ്പനയുടെ തോത് കുറഞ്ഞിട്ടുണ്ട്. ഇനിയും വില കൂടാനാണ് സാധ്യതയെന്നാണ് സ്വര്‍ണ്ണ വില്‍പ്പനക്കാര്‍ പറയുന്നത്. ആഭരണത്തിന്റെ പണിക്കൂലി കൂടിയാകുമ്പോള്‍ ഒരു പവന് 45,000 രൂപയ്ക്ക് മുകളില്‍ വരും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)