Sorry, you need to enable JavaScript to visit this website.

റിസര്‍വ് ബാങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 500 കിലോ സ്വര്‍ണ്ണം നിക്ഷേപിക്കുന്നു 

തിരുവനന്തപുരം- വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ 500 കിലോ ഗ്രാം സ്വര്‍ണ്ണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി അനുമതി ലഭിച്ചാലുടന്‍ ഉരുപ്പടികള്‍ കട്ടിയാക്കി നിക്ഷേപിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിനായതിനാലാണ് കോടതി അനുമതി ആവശ്യമായി വരുന്നത്. ക്ഷേത്രങ്ങളില്‍ കാണിക്കയായും നടവരവായും കിട്ടിയ സ്വര്‍ണമാണ് ഇത്തരത്തില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. റിസര്‍വ് ബാങ്ക് ഉരുപ്പടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ സ്വര്‍ണ്ണം ഉരുക്കി ബാര്‍ രൂപത്തിലാക്കിയാണ് നിക്ഷേപിക്കുക. ഇത് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ തന്നെ ചെയ്യും. ഇത്തരത്തില്‍ ഗുരുവായൂര്‍, പളനി, തിരുപ്പതി ദേവസ്വങ്ങള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഏകദേശം 500 കിലോയോളം സ്വര്‍ണം ഇത്തരത്തില്‍ നിക്ഷേപിച്ചാല്‍  ബോര്‍ഡിന് പ്രതിവര്‍ഷം അഞ്ച് കോടിയോളം രൂപ ലഭിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. എന്‍ വാസു പറഞ്ഞു.
 

Latest News