ബംഗളൂരു- തടാകക്കരയില്‍ വിശ്രമിക്കാനെത്തിയപ്പോള്‍ തന്നെയും ആണ്‍സുഹൃത്തിനെയും പോലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി യുവതി. അര്‍ഷ ലത്തീഫ് എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കുന്ദലഹള്ളി തടാകത്തിന്റെ കരയിലാണ് സംഭവം. സുഹൃത്തിനൊപ്പമെത്തിയ യുവതിയോട് ഇവിടെ ഇരിക്കാന്‍ പറ്റില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് തങ്ങളോട് പേഴ്സണല്‍ കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അനുവാദമില്ലാതെ ഇരുന്നതിന് പിഴ നല്‍കേണ്ടി വരുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
പുക വലിക്കരുതെന്നും പോലീസ് പറഞ്ഞു. രണ്ട് പേരുടെയും കൈയില്‍ സിഗരറ്റില്ലെന്നും പുകവലിക്കില്ലെന്നും യുവാവ് അറിയിച്ചെങ്കിലും പോലീസ് അപമാനിക്കല്‍ തുടര്‍ന്നു. ആയിരം രൂപ തന്നാല്‍ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.