ഗാസിയബാദ്-അതിഥിയെന്ന വ്യാജേന വിവാഹ നിശ്ചയത്തിനെത്തിയ ആള്‍ നാലര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച് കടന്നു. ഗാസിയാബാദ് ക്രോസിംഗ്‌സ് റിപ്പബ്ലിക്കിലെ ബെഹ്റാംപൂരിലെ ഒരു ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരാളാണെന്നാണ് സംശയിക്കുന്നത്.
ജനുവരി 25നായിരുന്നു സംഭവം. വരന്റെ പിതാവ് ഇന്ദ്രേഷ് കുമാര്‍ ത്യാഗിയാണ് പോലീസില്‍ പരാതി നല്‍കിയത്. നിശ്ചയം നടക്കുന്ന സ്റ്റേജിലേയ്ക്ക് കയറേണ്ടി വന്നപ്പോള്‍ വിലപിടിപ്പുള്ള ബാഗ് നിലത്ത് വച്ച ശേഷം ഷൂസ് അഴിക്കുന്നതിനിടെയാണ് പ്രതി ബാഗുമായി കടന്നുകളഞ്ഞതെന്നും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപരിചിതനായ ഒരാള്‍ ബാഗുമായി പുറത്തേക്ക് കടക്കുന്നത് കണ്ടതെന്നും പരാതിയില്‍ പറയുന്നു.കഴിഞ്ഞ മാസം 29നാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.