തിരുവനന്തപുരം- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും ചികിത്സ നിഷേധിക്കുന്നതായും അദ്ദേഹം മരണവക്കിലാണെന്നും പറഞ്ഞ് ഓണ്‍ലൈന്‍ ചാനല്‍. കുടുംബം അദ്ദേഹത്തിന് ദയാവധം വിധിച്ചിരിക്കുകയാണെന്നും ജര്‍മനിയില്‍ കൊണ്ടുപോയി ചികിത്സ നടത്തിയെന്നത് കണ്ണില്‍ പൊടിയിടലായിരുന്നുവെന്നുമാണ് മറുനാടന്‍ മലയാളി എന്ന ചാനലിന്റെ മേധാവി ഷാജന്‍ സ്‌കറിയ അവകാശപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഗള്‍ഫില്‍നിന്ന് എത്തി അച്ഛനെ രക്ഷിക്കാന്‍ അവസാനവട്ടശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയോ മകനോ മൂത്ത മകളോ സഹകരിക്കാത്തതിനാല്‍ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
നേരത്തെ അദ്ദേഹത്തിന് ചികിത്സ നിഷേധിച്ച വേളയില്‍ താനാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നതെന്നും തുടര്‍ന്നാണ് ജര്‍മനിക്ക് കൊണ്ടുപോയതെന്നുമാണ് ഷാജന്റെ ഭാഷ്യം. അച്ചു സങ്കടത്തോടെയാണ് മടങ്ങിയതെന്നും ഉമ്മന്‍ ചാണ്ടിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയിലെ സുഹൃത്തുക്കള്‍ യോഗം ചേരുകയും വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് വീണ്ടും സംസാരശേഷി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)