നിരന്തര ലൈംഗിക പീഡനം, അറുപതുകാരന് മരണം വരെ തടവ്

തളിപ്പറമ്പ് -  പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന്  മരണം വരെ തടവും 1,95,000 രൂപ പിഴയും. പയ്യന്നൂര്‍
രാമന്തളി കുന്നരുവിലെ തയ്യില്‍ വീട്ടില്‍ ജോര്‍ജ് തയ്യിലിനെയാണ് (61) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്.
2016 ഏപ്രില്‍ 23 നും തുടര്‍ന്ന് നിരവധി തവണയും പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. നാല് വകുപ്പുകളിയാണ്  ശിക്ഷ വിധിച്ചത്. കഠിനതടവും 1 ലക്ഷം പിഴയും,
ജീവപര്യന്തം തടവും 50,000 പിഴയും, 10 വര്‍ഷം തടവും 25,000 രൂപയും 5 വര്‍ഷം തടവും 20,000 പിഴയുമാണ് ശിക്ഷ. അന്നത്തെ പയ്യന്നൂര്‍ എസ്.ഐ, പി.ബി.സജീവാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യുട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

 

Latest News