Sorry, you need to enable JavaScript to visit this website.

സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും; റിലീസിങ് ഓർഡർ ജയിലിലേക്ക് അയച്ചു

ന്യൂദൽഹി - ഹാഥ്‌റസിൽ കൂട്ടബലാൽത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യാൻ പോകവേ, യു.പിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചതായാണ് വിവരം.
 ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത യു എ പി എ കേസിൽ സുപ്രീംകോടതിയും ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. യു.പി പോലീസിന്റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇ.ഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെയാണ് ജയിൽ മോചനം നാളെ സാധ്യമാവുക. അവസാന ഘട്ട നടപടികൾ പൂർത്തിയാതോടെ കോടതി റിലീസിങ് ഓർഡർ ലഖ്‌നോ ജയിലിലേക്ക് അയച്ചിട്ടുണ്ട്. ഇതോടെ കാപ്പന് നാളെ ജയിൽ മോചിതനാകാനാവുമെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് യു എ പി എ കേസിൽ സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നൽകി. ഹാഥ്‌റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ  2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത്.

Latest News