റിയാദ് - ഇന്ത്യയിലെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും സൗദിയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തി കരാർ ഒപ്പുവെക്കാൻ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ മീഡിയ മന്ത്രി ഡോ. മാജിദ് അൽഖസബിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഈ വർഷത്തെ അറബ് കവിതാ വർഷമായി നാമകരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപന നിയമവും വളണ്ടിയർ നിയമവും മന്ത്രിസഭ ഭേദഗതി ചെയ്തു.