ന്യൂദല്‍ഹി : കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുടെ പരിധിയില്‍ മാറ്റം വരുത്തി. നിലവില്‍ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി. ഒന്‍പത് ലക്ഷം വരെ വേതനം വാങ്ങുന്നവര്‍ 45000 രൂപ ആദായ നികുതി അടച്ചാല്‍ മതി. പുതിയ സ്‌ക്രീം പ്രകാരം മൂന്ന് ലക്ഷം വരെ ആദായ നികുതി പൂര്‍ണ്ണമായി ഒഴിവാക്കി. മൂന്ന് മുതല്‍ 6 ലക്ഷം വരെ 5 ശതമാനമാക്കി. 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ 10 ശതമാനം, 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം, 25 ലക്ഷത്തിന് മുകളില്‍ 30 ശതമാനം ആദായ നികുതി നല്‍കണം. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി ചുരുക്കിയിട്ടുണ്ട്.