ന്യൂദല്‍ഹി : കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. അവരുടെ പിഴ തുക. ജാമ്യ തുക എന്നിവയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി നീക്കിവെയ്ക്കും. നിലവിലുള്ള 157 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുബന്ധമായി 157 നേഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.
ഗേത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് 15000 കോടി മാറ്റിവെയ് ക്കുമെന്നും ബജറ്റില്‍ പറയുന്നു.