കോട്ടയം - ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയ്ക്ക് അത്ഭുദകരമായ രക്ഷ! യുവതിയുടെ മുടി ടയറിന് അടിയിൽ കുടുങ്ങിയതോടെ കുറിച്ചി സ്വദേശിനിയായ അമ്പിളിയുടെ തലമുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിന് സമീപത്ത് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടായത്.
ഇത്തിത്താനത്തെ സ്വകാര്യ സ്‌കൂൾ ബസ് ജീവനക്കാരിയായ അമ്പിളി കുട്ടികളെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ശേഷം സ്‌കൂൾ ബസിന് അടുത്തേക്ക് തിരികെ വരുന്നതിന് ഇടയിൽ കെ.എസ്.ആർ.ടി.സി ബസ് കണ്ട് വേഗത്തിൽ നടക്കുന്നതിനിടയിൽ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് ബസ് ഡ്രൈവർ വാഹനം വെട്ടിച്ചതിനാൽ യുവതിയെ വാഹനം ഇടിച്ചില്ല. റോഡിൽ വീണ യുവതിയുടെ മുടി ടയറിനടിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് തട്ടുകടയിലെ കത്രിക കൊണ്ട് മുടി മുറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശേഷം കടയിൽനിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ രക്ഷപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മനു പാറയിൽ പകർത്തിയ അപകടത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ മോദിയെ പിന്തുണച്ച് റഷ്യ
- ബി.ബിസി സംരക്ഷിക്കുന്നത് ചില ഗ്രൂപ്പുകളുടെ താൽപര്യങ്ങളെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവമോസ്‌കോ - ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അനുകൂല പ്രതികരണവുമായി റഷ്യ. റഷ്യയ്‌ക്കെതിരെ മാത്രമല്ല, മറ്റ് ആഗോള അധികാര കേന്ദ്രങ്ങൾക്കെതിരെയും വിവിധ മുന്നണികളിൽ ബി.ബി.സി വിവരയുദ്ധം (ഇൻഫർമേഷൻ വാർ) നടത്തുന്നതിന്റെ മറ്റൊരു തെളിവാണിതെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതകരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രാജ്യത്ത് ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച് ദിവസങ്ങൾക്കുശേഷമാണ് റഷ്യയുടെ പ്രതികരണം.
'ബി.ബി.സി ബ്രിട്ടീഷ് സ്ഥാപനത്തിനുള്ളിൽ പോലും പോരാടുകയാണ്. ചില ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ നടത്താനുളള ഉപകരണമായി മറ്റുള്ളവർക്കെതിരെ പ്രവർത്തിക്കുകയാണ് ബി.ബി.സിയെന്നും അതിനനുസരിച്ച് അവരെ തിരിച്ചറിയണമെന്നും' സഖരോവയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് വംശഹത്യയുടെ ചില വശങ്ങളാണ് ബി.ബി.സി പുറത്തിറക്കിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലുളളത്. 'ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും മോദി സർക്കാർ നിർദ്ദേശം നല്കിയിരുന്നു. ഇതേ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യപക പ്രതിഷേധമാണുയർന്നത്. ബി.ബി.സി റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ നേരത്തെ വെളിച്ചത്തുവന്നതാണെങ്കിലും, ബി.ബി.സിയെ പോലുള്ള ഒരു സ്ഥാപനം അത് വൈകിയെങ്കിലും തുറന്നുപറയാൻ കാണിച്ചത് മോദി സർക്കാറിന് കടുത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം ഉടൻ; ജാമ്യക്കാരോട് ഹാജറാകാൻ നിർദേശം
ന്യൂദൽഹി - മാധ്യമപ്രവർത്തനത്തിനിടെ ഉത്തർ പ്രദേശ് പോലീസ് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനത്തിനുള്ള ജാമ്യ നടപടികൾ അവസാന ഘട്ടത്തിൽ.
യു.പി പോലീസ് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ സുപ്രീംകോടതിയും, എൻഫോഴ്‌സ്‌മെന്റ് ഡയരക്ടർ രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. എന്നാൽ വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാവാത്തതിനാൽ പുറത്തിറങ്ങാൻ ദിവസങ്ങൾ നീണ്ടു.
യു.പി പോലീസിന്റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായതാണ്. ഇപ്പോൾ, ഇ.ഡി കേസിലെ വെരിഫിക്കേഷൻ നടപടികളും ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. തിങ്കളാഴ്ച ഇ.ഡി കേസിൽ വെരിഫിക്കേഷൻ പൂർത്തിയായതോടെ ജാമ്യ നടപടികൾ കൂടുതൽ പുരോഗമിച്ചതായാണ് വിവരം. കാപ്പന് വേണ്ടി ജാമ്യം നിൽക്കുന്നവരോട് നാളെ കോടതിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. അവസാന ഘട്ട നടപടികൾ പൂർത്തിയായാൽ റിലീസിങ് ഓർഡർ ലഖ്‌നോ ജയിലിലേക്ക് അയക്കും. അതോടെ 26 മാസത്തിലേറെയായി ജയിലിൽ കഴിയുന്ന കാപ്പന് ജയിൽ മോചിതനാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
യു.പിയിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സ്ഥലത്തേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുംവഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി യു.പി പോലീസ് തുറുങ്കിലടച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്രചെയ്ത സിദ്ദിഖ് കാപ്പൻ കലാപത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് കുറ്റപത്രം. ഒപ്പം അക്കൗണ്ടിലേക്ക് വന്ന 45000 രൂപയുടെ ഉറവിടം കാണിച്ചില്ലെന്ന് ഇ.ഡിയും വാദിച്ചു. ആദ്യം സുപ്രിം കോടതിയും ശേഷം ഇ.ഡി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചുമാണ് ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്.