അഹമ്മദാബാദ് : യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് പത്തു വര്‍ഷം മുന്‍പുള്ള കേസില്‍ വിധി പറഞ്ഞത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് തുടര്‍ച്ചയായി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. . 2013 ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സൂറത്ത് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. 2001 മുതല്‍ 2006 വരെയുള്ള വര്‍ഷങ്ങളില്‍ ആശ്രമത്തില്‍ വച്ച് പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (സി), 377 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആശാറാം ബാപ്പുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നിലവില്‍ മറ്റൊരു പീഡനക്കേസില്‍ ജോധ്പൂര്‍ ജയിലില്‍ കഴിയുകയാണ് ആശാറാം ബാപ്പു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)