പതിനാറു കാരിയെ വിവാഹം ചെയ്തു; 47കാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

ഇടുക്കി- സംസ്ഥാനത്തെ  ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ മുതുവാന്‍ സമുദായത്തില്‍പ്പെട്ട 47കാരന്‍ 16കാരിയെ വിവാഹം കഴിച്ചു. വരനെ അറസ്റ്റ് ചെയ്ത് പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാക്കാന്‍ സി.ഡബ്ല്യു.സി പോലീസിന് നര്‍ദേശം നല്‍കി.
ഇടമലക്കുടി കണ്ടത്തിന്‍കുടിയില്‍ ഒരു മാസം മുമ്പാണ് സംഭവം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആളാണ് പെണ്‍കുട്ടിക്ക് പുടവ നല്‍കിയത്. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് വിവാഹം നടത്തിയത്. സാമൂഹ്യക്ഷേമ വകുപ്പിലെ ജീവനക്കാരാണ് സംഭവം പുറംലോകത്തെത്തിച്ചത്. പിന്നാലെ സി.ഡബ്ല്യു.സി ചെയര്‍മാന്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസറോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇവര്‍ സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടിയേയും ബന്ധുക്കളെയും കണ്ടെത്താനായില്ല.
റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മൂന്നാര്‍ പോലീസിനോട് കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സി.ഡബ്ല്യു.സി കത്ത് നല്‍കിയത്. കുട്ടിയെ വൈദ്യ പരിശോധനക്ക്  ശേഷം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ജയശീലന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News