ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്‍വലിച്ചു

ന്യൂദല്‍ഹി-ലക്ഷദ്വീപ് ലോക്‌സഭാ സീറ്റിലേക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. സിറ്റിംഗ് എം.പി മുഹമ്മദ് ഫൈസലിനെതിരായ തടവ് ശിക്ഷ ഹോക്കോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികളെല്ലാം മരവിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

വധശ്രമക്കേസില്‍ എന്‍സിപി നേതാവും എംപിയുമായ മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീലിലാണ്, കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും ഹൈക്കോടതി മരവിപ്പിച്ചത്. കവരത്തി കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ, മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുകയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമായിരുന്നു. ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇല്ലാതായിട്ടുണ്ട്. ശിക്ഷ മരവിപ്പിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. 

 

 

Latest News