റിയാദ്- റിപ്പബ്ലിക് ദിനാഘോഷ വേളയിൽ രാജ്യത്തിന്റെ ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കുവാൻ പ്രതിജ്ഞ ചെയ്യണമെന്ന് പ്രവാസി വെൽഫെയർ ഒലയ്യ ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്തു. പ്രവാസി വെൽഫെയർ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഭാഗമായി നടന്ന ഏരിയ സമ്മേളനം സി.സി അംഗം അഷ്‌റഫ് കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.
നോർത്ത് മേഖലാ കമ്മറ്റിയംഗം സദറുദ്ദീൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. പുതിയ ഏരിയ പ്രസിഡന്റായി നിയാസ് അലിയും സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്ക് ഷഹനാസ് സാഹിലും എം.പി ഷഹ്ദാനും തെരഞ്ഞെടുക്കപ്പെട്ടു. ഹാരിസ് മനമക്കാവിൽ, ഷാഫി പെരിന്തൽമണ്ണ, നിഹ്മത്തുല്ല, അഡ്വ.ഫാറൂഖ്, ഫഹദ് എടപ്പാൾ, ഹമീദ് പെരുമ്പട്ട, ഹഫ്‌സ ഹാരിസ്, ഷഹനാസ്, സാജിദ ഫസൽ, എം.പി ഷഹ്ദാൻ എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.
നിയാസ് അലി, ഷഹനാസ്, നിഹ്മത്തുല്ല, എം.പി ഷഹ്ദാൻ, ഫസൽ റഹ്മാൻ എന്നിവർ സെൻട്രൽ കമ്മിറ്റി ഇലക്ടറൽ കോളേജിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസിഡന്റ് നിയാസ് അലി ചുമതലയേറ്റ് സംസാരിച്ചു. സെക്രട്ടറി ഷഹനാസ് സാഹിൽ നന്ദി പറഞ്ഞു.