ന്യൂദൽഹി- ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 83.01 ശതമാനം വിജയം. പെൺകുട്ടികൾ 88.31 ശതമാനം വിജയം നേടി. ആൺകുട്ടികൾക്ക് 78.09 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിജയം നേടി തിരുവനന്തപുരം റീജ്യനാണ് മുന്നിൽ. 97.32 ശതമാനം. ചെന്നൈ 93.87, ദൽഹി 89 ശതമാനം വിജയവും സ്വന്തമാക്കി.
യു.പിയിൽനിന്നുള്ള മേഘന ശ്രീവാസ്തവ 500-ൽ 499 മാർക്ക് നേടി ഒന്നാമതെത്തി. യു.പിയിൽനിന്ന് തന്നെയുള്ള അനുഷ്‌ക ചന്ദ്ര 498 മാർക്ക് നേടി രണ്ടും രാജസ്ഥാനിൽനിന്നുള്ള ചാഹത് ബോധ്‌രാജ് മൂന്നും സ്ഥാനത്തെത്തി. www.results.nic.in, www.cbseresults.nic.in, www.cbse.nic.in സൈറ്റുകളിൽനിന്ന് ഫലമറിയാം.