സ്‌റ്റോക്‌ഹോം- കഴിഞ്ഞയാഴ്ച ഹേഗില്‍ നടന്ന ഖുര്‍ആന്‍ കത്തിക്കല്‍ സംഭവത്തില്‍ റഷ്യയുടെ പങ്കാളിത്തം സൂചിപ്പിച്ച് ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോ.
ഡാനിഷ്, സ്വീഡിഷ് ഇരട്ട പൗരത്വമുള്ള തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ റാസ്മസ് പലുദാനാണ് സെന്‍ട്രല്‍ സ്‌റ്റോക്ക്‌ഹോമില്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് നാറ്റോയിലേക്കുള്ള സ്വീഡന്റെ പ്രവേശനത്തെ പിന്തുണക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു.
റഷ്യയുമായുള്ള പലുദാന്റെ ബന്ധങ്ങള്‍ 'അന്വേഷണ വിധേയമാക്കപ്പെട്ടിട്ടുണ്ട്. ചില ബന്ധങ്ങള്‍ കണ്ടെത്തുകയും ചെയ്തതാണ് റഷ്യന്‍ ഇടപെടലിനെക്കുറിച്ച സംശയം ശക്തമാക്കുന്നത്. സ്വീഡന് നാറ്റോ അംഗത്വം കിട്ടാതിരിക്കാനുള്ള ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടോ എന്നാണ് സംശയം.