കലിഫോര്‍ണിയയില്‍ വീണ്ടും വെടിവെപ്പ്, മൂന്നു പേര്‍ മരിച്ചു

കലിഫോര്‍ണിയ- യു.എസിലെ കലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഈ മാസം കലിഫോര്‍ണിയയില്‍ നടക്കുന്ന നാലാമത്തെ വെടിവെപ്പാണിത്. വാഹനത്തില്‍ ഉണ്ടായിരുന്നവരാണു മരിച്ചത്. പുറത്തുനിന്നിരുന്ന നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ബ്രെവര്‍ലി ക്രെസ്റ്റ് എന്ന സ്ഥലത്താണ് വെടിവെപ്പ് ഉണ്ടായത്.
ജനുവരി 21ന് രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ്് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു. ചൈനീസ് നവവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം.
തോക്കുമായി ഡാന്‍സ് ക്ലബില്‍ കയറിയ ഇയാള്‍ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനില്‍ കടന്നുകളയുകയായിരുന്നു. ജനുവരി 24 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഹാഫ് മൂണ്‍ ബേയിലെ കൂണ്‍ ഫാമിലെ വെടിവെപ്പില്‍ 7 പേരാണു കൊല്ലപ്പെട്ടത്. അതേ ദിവസം യു.എസിലെ അയോവയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കും ജീവന്‍ നഷ്ടമായി.

 

Latest News