ചെങ്ങന്നൂര്‍- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. ദേശീയ, സംസ്ഥാന നേതാക്കളടക്കം രണ്ടു മാസത്തോളമായി മണ്ഡലത്തില്‍ നടത്തുന്ന പരസ്യ പ്രചാരണമാണ് ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ അവസാനിക്കുക. നാളെ അവധി ദിനത്തില്‍ നിശബ്ദപ്രചാരണമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം 31 -ന്
വികസനത്തുടര്‍ച്ചയാണ് ഇടതുമുന്നണി വോട്ട് ചോദച്ചത്. നാടിന്റെ നേര് വിജയിക്കും എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം കൂടി ഉയര്‍ത്താക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചാരണം. നമുക്കും മാറാംമെന്നായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം.