Sorry, you need to enable JavaScript to visit this website.

പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് സ്വർണം കവർന്ന കൗമാരക്കാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

തളിപ്പറമ്പ് - പട്ടാപ്പകൽ  വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർച്ച ചെയ്ത കേസിൽ പിടിയിലായ കൗമാരക്കാരനെ ചിൽഡ്രൻസ് ഹോമിൽ അടച്ചു.  ശ്രീകണ്ഠപുരം സ്വദേശിയായ പത്താം ക്ലാസുകാരനെയാണ് കോടതിയിൽ ഹാജരാക്കിയ ശേഷം കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ്  ഹോമിൽ അടച്ചത്. ശ്രീകണ്ഠപുരത്തിനടുത്ത് പൊടിക്കളം കക്കാട്ടുവയലിലെ ഒന്നാംകണ്ടിപ്പറമ്പിൽ ദാക്ഷായണിയുടെ വീട്ടിലാണ് കഴിഞ്ഞ 17  ന് കവർച്ച നടന്നത്.
87,200 രൂപയും രണ്ടരപ്പവന്റെ സ്വർണാഭരണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസുകാരനെ ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള സംഘമാണ്  അറസ്റ്റ് ചെയ്തത്. കവർച്ച നടത്തിയ ശേഷം കോഴിക്കോട്ടേക്ക് പോകുന്നുവെന്നു പറഞ്ഞ് പ്രതി സ്ഥലംവിടുകയായിരുന്നു.
 

Latest News