അൽ ഉല- സൗദി കിരീടവാകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അടുത്ത സഹായികളുടെയും വിദേശ പ്രതിനിധികളുടെയും അപ്രതീക്ഷിത സന്ദർശനം അൽ ഉലയിലെ ഹോട്ടൽ ഉമസ്ഥനെയും ഉപഭോക്താക്കളെയും അത്ഭുതപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്നവരും ജീവനക്കാരും അഭിവാദ്യങ്ങളോടെ കിരീടാവകാശിയെയും കൂടെയുണ്ടായിരുന്ന ഉന്നത തല അതിഥികളെയും സ്വീകരിക്കുന്നതിന്റെ ക്ലിപ്പുകൾ സാമൂഹ മാധ്യമങ്ങളിൽ ഏറെ വൈകാതെ വൈറലായി. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി ടൂറിസം കേന്ദ്രങ്ങളിൽ തന്റെ സാന്നിധ്യം പലപ്പോഴും ഉറപ്പു വരുത്തുന്നതിൽ കിരീടാവകാശി ഏറെ താൽപര്യമെടുക്കാറുണ്ട്,. തന്റെ സാന്നിധ്യം വഴി മീഡിയകളുടെയും വിദേശ പ്രതിനിധികളെയുമെല്ലാം ശ്രദ്ധ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തിരിക്കുകയെന്നതു കൂടി കിരീടാവകാശി ലക്ഷ്യമിടുന്നു.
#ولي_العهد في أحد مطاعم #العلا وسط ترحيب حارّ https://t.co/GhDJtsJST9 pic.twitter.com/7SSwhxFOWv
— أخبار 24 (@Akhbaar24) January 27, 2023