ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽക്കാലിമായി നിർത്തിവെച്ചു. ജാഥ കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്നാണ് തീരുമാനം. രാഹുൽ ഗാന്ധിക്ക് ആവശ്യമായ സുരക്ഷയില്ലാതെ ഇന്ന് നടക്കേണ്ടി വന്നിരുന്നു. പിന്നീട് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് രാഹുലിന് മാറേണ്ടി വന്നു. രാഹുലിന് സുരക്ഷ ഒരുക്കിയിരുന്ന സി.ആർ.പി.എഫിനെ മുന്നറിയിപ്പില്ലാതെ കേന്ദ്ര സർക്കാർ പിൻവലിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചു.