റിയാദ് - ഇന്ത്യന്‍ എംബസിയില്‍ 74 ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ പതാകയുയര്‍ത്തി. എംബസി മുറ്റത്തൊരുക്കിയ പ്രത്യേക വേദിയിലായിരുന്നു ആഘോഷ ചടങ്ങ്. ദേശീയ ഗാനാലാപനത്തിന് ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ വ്യാപാര, വാണിജ്യ, സാംസ്‌കാരിക, സൈനിക മേഖലകളിലെല്ലാം ഊഷ്മള ബന്ധമാണുള്ളതെന്നും അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എംബസിയിലെ വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളോടെയാണ് ചടങ്ങ് സമാപിച്ചത്. ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് അംബാസഡര്‍ സമ്മാനങ്ങള്‍ നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)