Sorry, you need to enable JavaScript to visit this website.

VIDEO പവിഴപ്പുറ്റുകളുടെ കേന്ദ്രം; ചെങ്കടല്‍ റിസോര്‍ട്ടില്‍ ഫ്‌ളോട്ടിംഗ് വില്ലകള്‍ വരുന്നു

ചെങ്കടലിലെ ശൈബാറ ദ്വീപ് റിസോര്‍ട്ടില്‍ ഫ്‌ളോട്ടിംഗ് വില്ല

ജിദ്ദ - ചെങ്കടലിലെ ശൈബാറ ദ്വീപ് റിസോര്‍ട്ടില്‍ ഫ്‌ളോട്ടിംഗ് വില്ലകള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്ക് തുടക്കമായി. എഴുപതിലേറെ വില്ലകള്‍, ഫിറ്റ്‌നസ്, വിനോദ സൗകര്യങ്ങള്‍, അതിഥികള്‍ക്കുള്ള ഡൈവിംഗ് സെന്റര്‍, വ്യതിരിക്തമായ റെസ്റ്റോറന്റുകള്‍ എന്നിവ അടങ്ങിയ ശൈബാറ ദ്വീപ് റിസോര്‍ട്ട് അടുത്ത വര്‍ഷം തുറക്കും. കരയില്‍ നിന്ന് 45 മിനിറ്റ് ബോട്ട് യാത്രാ ദൂരത്തിലാണ് ശൈബാറ ദ്വീപുള്ളത്. ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലെ താമസം പരമാവധി സുഖവും വിശ്രമവും ആസ്വദിക്കാനുള്ള അവസരം നല്‍കുന്നു.
വിശാലമായ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ശൈബാറ ദ്വീപ് ബീച്ചിനു സമീപം 30 മുതല്‍ 40 മീറ്റര്‍ വരെ നീളമുള്ള പവിഴപ്പുറ്റുകളുണ്ട്. സമുദ്ര ജീവികളെ അടുത്തറിയാനുള്ള മികച്ച അവസരം ഇത് സന്ദര്‍ശകര്‍ക്ക് നല്‍കും. ശൈബാറ ദ്വീപ് റിസോര്‍ട്ടില്‍ ഫ്‌ളോട്ടിംഗ് വില്ലകള്‍ സ്ഥാപിക്കുന്ന ജോലികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ റെഡ്‌സീ ഗ്ലോബല്‍ പുറത്തുവിട്ടു.


 

 

Latest News