റിയാദ് - കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കം 1.8 കോടിയിലേറെ വിദേശികള്‍ സൗദി അറേബ്യ സന്ദര്‍ശിച്ചതായി യു.എന്നിനു കീഴിലെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ കണക്ക്. ഇക്കാലയളവില്‍ അറബ് ലോകത്ത് ഏറ്റവുമധികം വിദേശ സന്ദര്‍ശകര്‍ എത്തിയത് സൗദിയിലാണ്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയില്‍ വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയില്‍ 1.48 കോടി വിദേശ സന്ദര്‍കരും മൂന്നാം സ്ഥാനത്തുള്ള മൊറോക്കൊയില്‍ 1.1 കോടി വിദേശ സന്ദര്‍ശകരും ഒമ്പതു മാസത്തിനിടെ എത്തി.
2030 ഓടെ പ്രതിവര്‍ഷം 10 കോടി വിദേശ സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. സൗദിയില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 3.3 കോടിയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. 2030 ഓടെ പ്രതിവര്‍ഷം രാജ്യത്തെത്തുന്ന ഹജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനും ഉന്നമിടുന്നു. ഈ ലക്ഷ്യത്തോടെ മക്കയിലും മദീനയിലും മറ്റും വികസന പദ്ധതികളും പശ്ചാത്തല പദ്ധതികളും നടപ്പാക്കിവരികയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)