അഗര്‍ത്തല-ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റുധാരണയായി. സി.പി.എം 43 സീറ്റില്‍ മത്സരിക്കും . കോണ്‍ഗ്രസ് 13 സീറ്റിലും, മൂന്ന് സീറ്റുകളില്‍ സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ മത്സരിക്കും. ഒരിടത്ത് ഇടത് സ്വതന്ത്രനെ നിര്‍ത്താനാണ് തീരുമാനം. മുന്‍മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 24 പേര്‍ പുതുമുഖങ്ങളാണ്, മണിക് സര്‍ക്കാര്‍ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാന്‍പൂര്‍ നിയമസഭാ സീറ്റില്‍ ഇത്തവണ സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി കൗശിക് ചാന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.